റേഷൻ കടയിൽനിന്ന് ഇനി എസ്എംഎസ് എത്തും


റേഷൻ സാധനങ്ങൾ കടയിലെത്തുമ്പോഴും കൈപ്പറ്റുമ്പോഴും കാർഡ് ഉടമകൾക്ക് എസ്എംഎസ് സന്ദേശം അയയ്ക്കുന്ന സംവിധാനം ഏർപ്പെടുത്തുമെന്നു മന്ത്രി പി. തിലോത്തമൻ നിയമസഭയിൽ അറിയിച്ചു. വിലവിവരപ്പട്ടിക പ്രസിദ്ധീകരിക്കാത്തവർക്കെതിരെ നടപടിയുണ്ടാകും. വിവിധ തലങ്ങളിൽ വിജിലൻസ് കമ്മിറ്റികൾ രൂപീകരിക്കും. സമിതികളിൽ തദ്ദേശ പ്രതിനിധികളെ ഉൾപ്പെടുത്തുമെന്നും അനിൽ അക്കരയുടെ സബ്മിഷനു മന്ത്രി മറുപടി നൽകി.




Sharing is Caring