ജമ്മു കശ്മീരിൽ കനത്ത മഞ്ഞുവീഴ്ചയില്‍ സൈനികന് അടക്കം അഞ്ച് പേര് മരിച്ചു. കശ്മീരിലെ സോനാമാര്‍ഗിലാണ് മഞ്ഞുമലയിടിഞ്ഞ് ഒരു സൈനികന് മരിച്ചത്. ഇയാളുടെ മൃതദേഹം കണ്ടെത്തി. കാണാതായ എട്ടു സൈനികരെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തി.
ഗുരെസ് സെക്ടറിലുണ്ടായ മഞ്ഞുവീഴ്ചയിലാണ് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചത്. ഇവര്‍ താമസിച്ചിരുന്ന വീടിനു മുകളിലേക്കു മഞ്ഞുമല ഇടിഞ്ഞുവീഴുകയായിരുന്നു. കഴിഞ്ഞ വര്‍ഷം സിയാച്ചിന്‍ ഗ്ലേസിയറിലുണ്ടായ മഞ്ഞിടിച്ചിലില്‍ 11 സൈനികകര്‍ മരണമടഞ്ഞിരുന്നു.














