കശ്മീരില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ എട്ടു ഭീകരരെ വധിച്ചു


ശ്രീനഗര്‍: ജമ്മു-കശ്മീരില്‍ വിവിധയിടങ്ങളില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ എട്ടു ഭീകരരെ വധിച്ചു. ഷോപ്പിയാനിലെ രണ്ടിടങ്ങളിലും അനന്ത്‌നാഗിലുമായിരുന്നു ആക്രമണമുണ്ടായത്. ആക്രമണത്തില്‍ നാല് സൈനികര്‍ക്ക് പരിക്കേറ്റു.


ഏറ്റുമുട്ടലിനിടെ ഒരു ഭീകരനെ സൈന്യം പിടികൂടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറ്റുമുട്ടല്‍ തുടരുകയാണ്.




Sharing is Caring