കശ്മീരില്‍ വീണ്ടും ഭീകരാക്രമണം: മൂന്നു പേര്‍ കൊല്ലപ്പെട്ടു


ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. ബാരാമുള്ള ജില്ലയിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ടു സൈനികരും ഒരു പോലീസുകാരനും കൊല്ലപ്പെട്ടു. മൂന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു പരുക്കേറ്റു.


ഇന്നു പുലര്‍ച്ചെ 2.30 ഓടെയായിരുന്നു ആക്രമണം. സുരക്ഷാസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തിനുശേഷം ഭീകരര്‍ രക്ഷപ്പെട്ടു. ഭീകരര്‍ക്കായി തെരച്ചില്‍ ശക്തമാക്കിയതായി സൈന്യം അറിയിച്ചു.




Sharing is Caring