കശ്മീരില്‍ ഭീകരാക്രമണത്തില്‍ ഒരു ജവാന്‍ മരിച്ചു; എട്ടു പേര്‍ക്ക് പരിക്ക്


ജമ്മു കശ്മീരില്‍ സൈനിക വ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഒരു ജവാന്‍ മരിച്ചു. എട്ടു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ട് ശ്രീനഗറിന് സമീപം സകുറയിലാണ് ആക്രമണം ഉണ്ടായത്.
സശസ്ത്ര സീമാ ബെല്‍ (എസ്‌എസ്ബി) സൈനിക വ്യൂഹത്തിനു നേരെയാണ് ആക്രമണമുണ്ടായത്. വൈകിട്ട് സൈനികര്‍ ക്യാമ്ബിലേക്ക് തിരിച്ചെത്തുന്ന സമയത്ത് ഭീകരര്‍ വ്യൂഹത്തിനു നേരെ വെടിവെക്കുകയായിരുന്നു.
ആക്രമണത്തില്‍ എട്ട് എസ്‌എസ്ബി ജവാന്‍മാര്‍ക്ക് പരിക്കേറ്റതായി എസ്‌എസ്ബി ഐജി ദീപക് കുമാര്‍ വ്യക്തമാക്കി. പരിക്കേറ്റവരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.




Sharing is Caring