കശ്മീരില്‍ ഭീകരാക്രമണം: ആറ് അമര്‍നാഥ് തീര്‍ഥാടകര്‍ കൊല്ലപ്പെട്ടു


ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്തനാഗ് ജില്ലയിലുണ്ടായ ഭീകരാക്രമണത്തില്‍ ആറ് അമര്‍നാഥ് തീര്‍ഥാടകര്‍ കൊലപ്പെട്ടു. 12 തീര്‍ഥാടകര്‍ക്ക് പരിക്കേറ്റു.
പോലീസിനെ ലക്ഷ്യമിട്ടാണ് ഭീകരര്‍ ആക്രമണം നടത്തിയത്. തീര്‍ഥാടകരുടെ ബസിനുനേരെയും വെടിവെപ്പുണ്ടായി. രണ്ട് തീര്‍ഥാടകര്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ നാലുപേരെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷപെടുത്താനായില്ല. കശ്മീരിലെ സ്ഥിതിഗതികള്‍ വഷളായതിനെത്തുടര്‍ന്ന് താത്കാലികമായി നിര്‍ത്തിവച്ച അമര്‍നാഥ് യാത്ര കഴിഞ്ഞ ദിവസമാണ് പുനരാരംഭിച്ചത്. സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ഹിസ്ബുള്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിന്റെ വാര്‍ഷികം കണക്കിലെടുത്ത് കശ്മീരിലെ മൂന്നിടങ്ങളില്‍ കര്‍ഷ്യൂ പ്രഖ്യാപിച്ചിരുന്നു.
40 ദിവസംനീണ്ട അമര്‍നാഥ് യാത്ര ജൂണ്‍ 28 നാണ് തുടങ്ങിയത്. തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഉപഗ്രഹ നിരീക്ഷണം അടക്കമുള്ളവ ഇത്തവണ ഏര്‍പ്പെടുത്തിയിരുന്നു. അതിനിടെയാണ് ഭീകരാക്രമണം.




Sharing is Caring