ജമ്മുകശ്മീരിലെ ഷോപിയാനില്‍ പൊലിസും ഭീകരരും ഏറ്റുമുട്ടി. ആക്രമണത്തില്‍ ഒരു ഭീകരന് കൊല്ലപ്പെടുകയും ഒരാളെ പിടികൂടുകയും ചെയ്തതായി ജമ്മു കശ്മീര്‍ പൊലിസ് അറിയിച്ചു. രാത്രി ആരംഭിച്ച ആക്രമണത്തില്‍ പിടികൂടിയ ഭീകരനെ തിരിച്ചറിഞ്ഞതായി അധികൃതര്‍ അറിയിച്ചു.
ആദില്‍ എന്നാണ് പിടികൂടിയ തീവ്രവാദിയുടെ പേര്. അടുത്തിടെയാണ് ഇയാള്‍ ഹിസ്ബുല്‍ മുജാഹിദീന്‍ എന്ന തീവ്രവാദസംഘടനയില്‍ ചേര്‍ന്നത്. താരീഖ് അഹ്മദ് എന്ന ഭീകരനാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.














