കശാപ്പ് നിയന്ത്രണം; കേന്ദ്ര വിജ്ഞാപനത്തിന് സ്റ്റേയില്ല..


കേന്ദ്രസര്‍ക്കാറിന്റെ കന്നുകാലി കശാപ്പ് നിയന്ത്രണ ഉത്തരവിന് സുപ്രീംകോടതി സ്‌റ്റേ ഇല്ല. വിജ്ഞാപനത്തില്‍ മേല്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാറിന് നോട്ടീസ് അയച്ചു. രണ്ടാഴ്ച്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു. കേസ് ജൂലായ് 11ന് വീണ്ടും പരിഗണിക്കും.
കേന്ദ്രസര്‍ക്കാറിന്റെ അഭിപ്രായം കൂടി കണക്കിലെടുത്ത് തീരുമാനം കേട്ടശേഷം നടപടിയെടുക്കാം എന്ന് കോടതി നിലപാട് എടുത്തു. വിഷയത്തില്‍ അടിയന്തിരമായി വാദം കേള്‍ക്കണം എന്ന ആവശ്യം കോടതി തള്ളി. മലയാളിയായ സാബു സ്റ്റീഫന്‍, ഓള്‍ ഇന്ത്യ ജാമിയത്തുല്‍ ഖുറേഷ് ആക്ഷന്‍കമ്മിറ്റി അധ്യക്ഷന്‍ മുഹമ്മദ് അബ്ദുള്‍ ഫഹീം ഖുറേഷി എന്നിവരാണ് ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്.
കന്നുകാലി കശാപ്പ് നിരോധിക്കുകയോ തടയുകയോ അല്ല ഉത്തരവ് കൊണ്ട് ലക്ഷ്യമിടുന്നതെന്നും നിയമവിരുദ്ധമായ കാര്യങ്ങള്‍ തടയുകയാണ് വിജ്ഞാപനം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞിരുന്നു.




Sharing is Caring