ബംഗളൂരുവില്‍ കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിച്ച രണ്ട് റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റ് ചെയ്തു. കാഷ്യര്‍ വിഭാഗത്തിലെ സീനിയര്‍ സ്പെഷ്യല്‍ അസിസ്റ്റന്റ് ഓഫീസറും അസിസ്റ്റന്റ് ഓഫീസറുമാണ് അറസ്റ്റിലായത്.
ഇവര്‍ 1.99 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിച്ചെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ആര്‍ബിഐ ബംഗളൂരു സീനിയര്‍ സ്പെഷല്‍ അസിസ്റ്റന്റ് സദാനന്ദ നായിക്, സ്പെഷല്‍ അസിസ്റ്റന്റ് എ.കെ. കാവിന് എന്നിവരാണ് അറസ്റ്റിലായത്.
കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഇതു രണ്ടാം തവണയാണ് ബംഗളൂരുവില്‍ ആര്‍ബിഐ ഉദ്യോഗസ്ഥര്‍ അറസ്റ്റിലാകുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ച 1.51 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത പണം മാറ്റി നല്കാന് ശ്രമിക്കുന്നതിനിടെ ഒരു ആര്‍ബിഐ ഉദ്യോഗസ്ഥന് അറസ്റ്റിലായിരുന്നു. സ്പെഷല്‍ അസിസ്റ്റന്റ് കെ. മൈക്കളാണ് അറസ്റ്റിലായത്. ഇയാളെ ആര്‍ബിഐ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്.
പിടിച്ചെടുക്കുന്ന കള്ളപ്പണത്തില്‍ പുതിയ നോട്ടുകള്‍ വ്യാപകമായി ഉള്‍പെടുന്നതിനെ തുടര്‍ന്ന് ആദായ നികുതി വകുപ്പിന്റെ അന്വേഷണം ബാങ്കുകളിലേക്കും റിസര്‍വ്വ് ബാങ്ക് ഉദ്യോഗസ്ഥരിലേക്കും എത്തിയതോടെ നിരവധി പേരാണ് അറസ്റ്റിലാക്കുന്നത്,
ആക്സിസ് ബാങ്കിന്റെ പല ശാഖകളില്‍ നിന്നും ധാരാളം കള്ളപ്പണം കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു. കരിഞ്ചന്തയില്‍ നോട്ട് മാറ്റം വ്യാപമാകുന്നത് ബാങ്ക് ഉദ്യോഗസ്ഥിരൂടെയാണെന്ന് പല അന്വേഷണങ്ങളും തെളിയിച്ചിട്ടുണ്ട്.













