ഡല്‍ഹിയില്‍ 31 ലക്ഷത്തില്‍ പഴയ നോട്ടുകള്‍ പിടികൂടി


ന്യൂഡല്‍ഹി: പഴയ 500,1000 രൂപയുടെ 31 ലക്ഷം രൂപ പിടികൂടി. ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് ആദായനികുതി വകുപ്പ് അനധികൃതമായി കടത്തുകയായിരുന്ന പണം പിടികൂടിയത്.


ഇന്ന് രാവിലെയാണ് സംഭവം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. 31 ലക്ഷത്തിന്റെ പിന്‍വലിച്ച 500,1000 നോട്ടുകളാണുള്ളതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.




Sharing is Caring