തുര്‍ക്കിയില്‍ സ്‌ഫോടനം: 13 സൈനികര്‍ കൊല്ലപ്പെട്ടു


തുര്‍ക്കിയില്‍ സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരെയുണ്ടായ സ്‌ഫോടനത്തില്‍ 13 സൈനികര്‍ കൊല്ലപ്പെട്ടു. 48 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൈസേരി മുനിസിപ്പല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ ബസില്‍ സഞ്ചരിക്കുകയായിരുന്ന പട്ടാളക്കാരാണ് കൊല്ലപ്പെട്ടത്.


കമാന്‍ഡോ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് മടങ്ങുന്നതിനിടെയാണ് സംഭവം. കൈസേരിയ്ക്ക് സമീപം സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ബസ്സിലേക്ക് ഇടിച്ചുകയറ്റിയാണ് സ്‌ഫോടനം നടന്നത്. സ്ഫോടനത്തില്‍ ബസ് പൂര്‍ണമായും തകര്‍ന്നു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും കുര്‍ദിഷ് തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം


ഡിസബംര്‍ 10ന് ഇസ്താംബുളിലെ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 44 പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് വീണ്ടും സ്‌ഫോടനം നടന്നത്.



Sharing is Caring