കള്ളപ്പണം വെളുപ്പിക്കല്‍ :റെയില്‍വേ ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍


ന്യൂദല്‍ഹി: കള്ളപ്പണം വെളുപ്പിച്ച് നല്‍കുന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് റെയില്‍വേ ഉദ്യോഗസ്ഥരും സിബിഐയുടെ നിരീക്ഷണത്തില്‍. ബുക്കിങ്ങ് അടക്കമുള്ള സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്ത് ചില ഉദ്യോഗസ്ഥര്‍ വന്‍ തുക കമ്മീഷന്‍ വാങ്ങി പഴയ നോട്ട് മാറ്റിനല്‍കിയിട്ടുണ്ടെന്നാണ് സിബിഐ കണ്ടെത്തിയിട്ടുള്ളത്.


ഇന്നലെ മുംബൈ ഛത്രപതി ശിവജി ടെര്‍മിനസിലെ അസി. കൊമേഴ്‌സ്യല്‍ മാനേജരെ സിബിഐ അറസ്റ്റു ചെയ്തിരുന്നു. എട്ടര ലക്ഷം രൂപയുടെ പുതിയ കറന്‍സി ഒരാള്‍ക്ക് നല്‍കുമ്പോഴാണ് ഇയാള്‍ പിടിയിലായത്.




Sharing is Caring