കള്ളനെന്നാരോപിച്ച്‌ യുവാവിനു റയില്‍വേ പൊലീസുകാരന്റെ ക്രൂരമര്‍ദനം


ഗ്വാളിയര്‍ (മധ്യപ്രദേശ്) • മോഷ്ടാവെന്നാരോപിച്ച്‌ യുവാവിനു റയില്‍വേ പൊലീസിന്റെ ക്രൂരമര്‍ദനം. മധ്യപ്രദേശിലെ ഗ്വാളിയര്‍ റയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം. പൊലീസുകാരന്‍ യുവാവിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് പുറത്തുവിട്ടത്.
മര്‍ദനത്തെത്തുടര്‍ന്ന് ബോധരഹിതനായ യുവാവിനെ പൊലീസുകാരന്‍ വീണ്ടും മര്‍ദിക്കുന്നതും അതിനുശേഷം വലിച്ചിഴച്ചുകൊണ്ടുപോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സംഭവത്തില്‍ റെയില്‍വേ അന്വേഷണത്തിന് ഉത്തരവിട്ടു.




Sharing is Caring