കള്ളനും പോലീസും തമ്മിലുള്ള ഏറ്റുമുട്ടിലിനിടെ മുറ്റത്ത് കളി്ച്ചിരുന്ന എട്ടുവയസുകാരന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു


മോഷ്ടാക്കളും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ പൊലിഞ്ഞത് എട്ടു വയസ്സുകാരന്റെ ജീവന്‍. ഉത്തര്‍പ്രദേശിലെ മധുരയിലാണ് കരളലിയിപ്പിക്കുന്ന സംഭവമുണ്ടായിരിക്കുന്നത്.


മോഷണക്കേസിലെ പ്രതികളെ സാഹസീകമായി പിടികൂടുന്നതിനായി വെടിയുതിര്‍ക്കുന്നതിനിടെ മാധവ് ഭരദ്വാജ് എന്ന കുട്ടിയുടെ നെറ്റിയില്‍ വെടിയേല്‍ക്കുകയായിരുന്നു. എന്നാല്‍ പോലീസുകാരുടെ തോക്കിലെ വെടിയുണ്ടായാണോ അതോ അക്രമികളുടെ തോക്കില്‍ നിന്നും പാഞ്ഞ വെടിയുണ്ടയാണോ കുട്ടിയുടെ ജീവന്‍ കവര്‍ന്നതെന്ന് അറിയില്ല.


നഗരത്തില്‍ മോഷണം നടത്തിയശേഷം ഇവര്‍ ഗ്രാമത്തില്‍ വന്ന ഒളിച്ചു താമസിക്കുകയായിരുന്നുവെന്നാണ് പോലീസ് ഭാഷ്യം. പിന്നീട്, ഇവിടെ അവര്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെതുടര്‍ന്ന പരിശോധനയ്ക്കെത്തുകയായിരുന്നു. എന്നാല്‍, ക്രിമിനലുകള്‍ രക്ഷപെട്ടതായും പോലീസ് പറയുന്നു.

പോലീസ് ആണ് ആദ്യം വെടിവെയ്പ്പ് തുടങ്ങിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു. വീടിനടുത്തുള്ള സുഹൃത്തിന്റെ വീട്ടില്‍ കളിച്ചുകൊണ്ടിരുന്നപ്പോഴാണ് വെടിയേറ്റതെന്ന് മാധവിന്റെ മാതാപിതാക്കള്‍ പറഞ്ഞു. ബന്ധുക്കളുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടിട്ടുണ്ട്.



Sharing is Caring