കളമശ്ശേരിയിലെ സാമ്ര ഇന്റര്‍നാഷനല്‍ കണ്‍വൻഷൻ സെന്ററിലുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും 25 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.പരിക്കേറ്റവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ പലരുടെയും നില ഗുരുതരമാണ്.
പ്രാര്‍ഥന സമ്മേളനം നടക്കുമ്ബോഴായിരുന്നു സ്ഫോടനമുണ്ടായത്. മൂന്ന് സ്ഫോടനങ്ങള്‍ ഉണ്ടായി എന്നാണ് റിപ്പോര്‍ട്ട്. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല.














