കല്‍ക്കരി കുംഭകോണം: മന്‍മോഹന്‍ സിംഗിനെതിരെ ആരോപണവുമായി കന്പനി


യു.പി.എ സര്‍ക്കാരിന്‍റെ കാലത്ത് നടന്ന കല്‍ക്കരി ഖനി കുംഭകോണത്തില്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെതിരെ ഗുരുതര ആരോപണവുമായി രണ്ട് പ്രതികള്‍. കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയിലാണ് മന്‍മോഹന്‍ സിംഗിനെതിരെ മൊഴി നല്‍കിയത്. ചത്തീസ്ഘട്ട് ആസ്ഥാനമായുള്ള ജെ.എല്‍.ഡി യവത്മല്‍ എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ്, മുന്‍ കല്‍ക്കരി സെക്രട്ടറി എച്ച്‌. സി ഗുപ്ത എന്നിവരാണ് മന്‍മോഹന്‍ സിംഗിന് ഇടപാടിലുള്ള പങ്ക് പുറത്തുവിട്ടത്. കല്‍ക്കരി വകുപ്പ് ചുമതല വഹിച്ചിരുന്ന മന്‍മോഹന്‍ സിംഗായിരുന്നു കല്‍ക്കരിപാടം അനുവദിച്ചുകൊണ്ട് അന്തിമ തീരുമാനം എടുത്തിരുന്നതെന്ന് ഇരുവരും മൊഴി നല്‍കി.
ഫത്തേപ്പുര്‍ ഈസ്റ്റില്‍ കല്‍ക്കരിപ്പാടം സ്വന്തമാക്കിയതുമായി ബന്ധപ്പെട്ട കേസിലാണ് ജെ.എല്‍.ഡി കന്പനി വിചാരണ നേരിടുന്നത്.




Sharing is Caring