കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റായി ഡി.കെ.പൃഥ്വിരാജിനെ തിരഞ്ഞെടുത്തു. തിരുവനന്തപുരം തന്പാനൂര് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആണ് പൃഥ്വിരാജ്. കൊച്ചി സിറ്റി അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ സി.ആര്. ബിജുവാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി. തിരുവനന്തപുരത്തു അല്പം മുന്‍പാണ് സംസ്ഥാനതല ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നത്. തൈക്കാട് പോലീസ് ട്രെയിനിങ് കോളേജിലായിരുന്നു തിരഞ്ഞെടുപ്പ്. പൗലോസ് ആണ് സംസ്ഥാന ട്രഷറര്‍.
ദേവസ്വം വിജിലന്‍സ് സബ് ഇന്‍സ്പെക്ടര്‍ എസ്. പ്രശാന്ത് അടക്കം 3 സംസ്ഥാന ജോയിന്റ് സെക്രെട്ടറിമാരെയും, 3 വൈസ് പ്രെസിഡന്റ്മാരെയും തിരഞ്ഞെടുത്തിട്ടുണ്ട്.













