കല്യാണത്തിന്റെ നാലാംനാള്‍ ഭര്‍ത്താവും കുടുംബവും യുവതിയുടെ തലയറുത്ത് കൊന്നു


വിവാഹ സ്വപ്‌നങ്ങളുമായി ഭര്‍തൃഗൃഹത്തിലെത്തിയ യുവതിക്ക് ദാരുണാന്ത്യം. മുംബയ് സ്വദേശിനി പ്രിയങ്കയാണ് ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും ക്രൂരതയ്ക്കിരയായത്.


കല്യാണം കഴിഞ്ഞതിന്റെ നാലാം ദിവസം യുവതിയെ ഭര്‍ത്താവും കുടുംബവും ചേര്‍ന്ന് തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊന്ന ശേഷം തലയറുത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം. സംഭവവുമായി ബന്ധപ്പെട്ട് പ്രിയങ്കയുടെ ഭര്‍ത്താവ് സിദ്ധേഷ്(25),ഇയാളുടെ പിതാവ് മനോഹര്‍(50), അമ്മ മാധുരി(48),സുഹൃത്ത് ദുര്‍ഗേഷ്(31) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.


ഇക്കഴിഞ്ഞ ഏപ്രില്‍ അഞ്ച് മുതല്‍ പ്രിയങ്കയെ കാണാനില്ലെന്ന് പറഞ്ഞ് സിദ്ധേഷ് തന്നെയാണ് പോലീസിനെ സമീപിച്ചത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ നഗരത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും പ്രിയങ്കയുടെ ശരീരഭാഗങ്ങള്‍ കണ്ടെടുക്കുകയായിരുന്നു. കൊലപാതക കാരണം വ്യക്തമല്ലെന്നും കൂടുതല്‍പേര്‍ ഉടന്‍ അറസ്റ്റിലാകുമെന്നും പൊലീസ് അറിയിച്ചു



Sharing is Caring