കലാഭവന്‍ സാജന്‍ ഇനി ഓര്‍മ്മ; ഗുരുതരരോഗം ബാധിച്ച താരത്തിന്റെ അന്ത്യം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തറയില്‍


തിരുവനന്തപുരം: നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ സാജന്‍(50) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖബാധിതനായിരുന്ന അദ്ദേഹത്തെ നേരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ രണ്ടാം വാര്‍ഡില്‍ തറയില്‍ കിടത്തിയിരിക്കുന്ന അദ്ദേഹത്തിന്റെ ചിത്രം സോഷ്യല്‍മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഭാര്യ അനിതയോടൊപ്പമുള്ള ഫോട്ടോയാണ് വൈറലായത്. എന്നാല്‍ സിനിമാക്കാരാരും അദ്ദേഹത്തെ തിരിഞ്ഞു നോക്കിയില്ല. 25ഓളം സിനിമകളില്‍ ശബ്ദം നല്‍കിയ കലാകാരനായിരുന്നു സാജന്‍. ഇന്ന് രാവിലെയായിരുന്നു അന്ത്യം.




Sharing is Caring