കലാഭവന്‍ മണിയുടെ മരണം: നുണ പരിശോധനാ ഫലം പുറത്ത്


തൃശൂര്‍: നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ നുണ പരിശോധനാ ഫലം പോലീസിന് ലഭിച്ചു. അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.മണിയുടെ മനേജര്‍, ഡ്രൈവര്‍, സുഹൃത്തുക്കള്‍, ജീവനക്കാര്‍ അടക്കം ആറുപേരെയാണ് നുണപരിശോധനയ്ക്ക് വിധേയമാക്കിയത്. നേരത്തെ പോലീസിന് നല്‍കിയ മൊഴി തന്നെയാണ് നുണ പരിശോധനയിലും ഇവര്‍ നല്‍കിയിരിക്കുന്നത്.


മണിയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് സഹോദരന്‍ ആര്‍.എല്‍. വി രാമകൃഷ്ണന്‍ നല്‍കിയ പരാതിയിലാണ് പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്. മരണത്തില്‍ സംശയമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബന്ധുക്കള്‍ അന്വേഷണം ആവശ്യപ്പെട്ടത്. കേസ് സിബിഐയ്ക്ക് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചുവെങ്കിലൂം സിബിഐ ഇതുവരെ കേസ് ഏറ്റെടുത്തിട്ടില്ല.


കഴിഞ്ഞ മാര്‍ച്ച് ആറിനായിരുന്നു ചാലക്കുടിയിലെ പാഡി റിസോര്‍ട്ടില്‍ മണി മരിച്ച നിലയില്‍ കണ്ടെത്തിയത്.



Sharing is Caring