കര്‍ശന പരിശോധനയ്ക്ക് ശേഷവും വിഷ മീന്‍ വീണ്ടും കേരളത്തിലേക്ക്


കൊച്ചി : കര്‍ശന പരിശോധനയ്ക്ക് ശേഷവും വിഷ കലര്‍ന്ന മീനുകള്‍ കേരളത്തിലേക്ക് ഒഴുകുന്നു. ആന്ധ്രയില്‍നിന്ന് കൊച്ചിയിലെത്തിയ കരിമീനില്‍ ഫോര്‍മലിന്‍ കണ്ടെത്തി.17 ദിവസമായി സംസ്ഥാനത്തെ വിവിധ ചെക്ക്പോസ്റ്റുകള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത് മായം കലര്‍ത്തിയ 28,000 കിലോ മീനാണ് . അമരവിള, വാളയാര്‍, ആര്യങ്കാവ് ചെക്ക് പോസ്റ്റുകളില്‍നിന്നാണ് ഇവ പിടിച്ചെടുത്തത്. ഇതിനു പുറമെയാണ് വീണ്ടും വിഷമീന്‍ കൊച്ചിയിലെത്തിയത്.




Sharing is Caring