കര്‍ണാടകയില്‍ 115 പേര്‍ക്ക് കൂടി കോവിഡ്; 53 പേര്‍ക്ക് രോഗമുക്തി


ബം​ഗ​ളൂ​രു: കര്‍ണാടകയില്‍ പു​തു​താ​യി 115 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 2,533 ആ​യി ഉ​യ​ര്‍​ന്നു. 115 പേ​രി​ല്‍ മ​ഹാ​രാ​ഷ്​​​ട്ര​യി​ല്‍ നി​ന്നെ​ത്തി​യ 85 പേ​ര്‍ ഉ​ള്‍​പ്പെ​ടെ 95 പേ​രും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് എ​ത്തി​യ​വ​രാ​ണ്. യു.​എ.​ഇ​യി​ല്‍​നി​ന്ന് ബം​ഗ​ളൂ​രു​വി​ലെ​ത്തി​യ ഒ​രാ​ള്‍​ക്കും ഖ​ത്ത​റി​ല്‍​നി​ന്നെ​ത്തി​യ ഒ​രാ​ള്‍​ക്കും കേ​ര​ള​ത്തി​ല്‍​നി​ന്ന് ഉ​ഡു​പ്പി​യി​ലെ​ത്തി​യ ഒ​രാ​ള്‍​ക്കും ത​മി​ഴ്നാ​ട്ടി​ല്‍​നി​ന്നെ​ത്തി​യ ആ​റു​പേ​ര്‍​ക്കും തെ​ല​ങ്കാ​ന​യി​ല്‍​നി​ന്നെ​ത്തി​യ ര​ണ്ടു​പേ​ര്‍​ക്കും ഡ​ല്‍​ഹി​യി​ല്‍​നി​ന്നെ​ത്തി​യ ഒ​രാ​ള്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.




Sharing is Caring