കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ പ്രചാരണം നടത്തുമെന്ന് പ്രകാശ് രാജ്


മംഗളൂരു: ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമല്ലെങ്കിലും കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ പ്രചാരണം നടത്തുമെന്ന് പ്രകാശ് രാജ്. മംഗളൂരു പ്രസ് ക്ലബ്ബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രകാശ് രാജ്.


“ഒരു പാര്‍ട്ടിക്കുവേണ്ടിയും പ്രചാരണത്തിനിറങ്ങില്ല. എന്നാല്‍, വര്‍ഗീയത പടര്‍ത്തി രാജ്യത്തിനുതന്നെ അപകടമാകുന്ന കക്ഷിക്കെതിരെ പ്രചാരണം നടത്തും.”


“അഴിമതിയേക്കാള്‍ വലിയ അര്‍ബുദമാണ് വര്‍ഗീയത. പൗരനെന്ന നിലയിലാണ് ഞാന്‍ ഭരണാധികാരികളോട് ചോദ്യങ്ങള്‍ ചോദിക്കുന്നത്. ചോദ്യങ്ങള്‍ ചോദിക്കുന്നവരെ അവര്‍ ഏതെങ്കിലും ഒരു രാഷ്ട്രീയ കക്ഷിയുടെ ആളായി ചിത്രീകരിക്കുകയാണ്.”

ഒരു ഹിന്ദു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയാല്‍ 10 മുസ്ലിം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുവരണമെന്ന് പറയുന്ന യോഗി ആദിത്യനാഥിനെയും ദളിതരെ നായകളോട് ഉപമിക്കുന്ന കേന്ദ്രമന്ത്രി അനന്തകുമാര്‍ ഹെഗ്ഡെയെയും നേതാക്കളായി കാണാന്‍ കഴിയില്ല.”-പ്രകാശ് രാജ് പറഞ്ഞു.



Sharing is Caring