കര്‍ണാടക എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു ;71.93% വിജയം


ബംഗലൂരു: കര്‍ണാടക എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 7.193% ആണ് വിജയം. ഉഡുപ്പി ജില്ലയാണ് ഏറ്റവും കൂടുതല്‍ വിജയശതമാനമുള്ളത്. ഉത്തര കന്നഡ, ചിക്കോഡി എന്നീ ജില്ലകള്‍ തൊട്ടുപിന്നിലുണ്ട്. യാദ്ഗിര്‍ ജില്ലയാണ് വിജയശതമാനത്തില്‍ പിന്നില്‍. ബംഗലൂരു അര്‍ബന്‍ മേഖലയില്‍ 69.38 ശതമാനമാണ് വിജയം. ഔദ്യോഗിക വെബ്‌സൈറ്റുകളായ karresults.nic.in, kseeb.kar.nic.in എന്നിവയില്‍ നിന്ന് ഫലമറിയാം.


പെണ്‍കുട്ടികളാണ് വിജയത്തില്‍ മുന്നില്‍. പരീക്ഷ എഴുതിയ പെണ്‍കുട്ടികളില്‍ 78.01% വിജയിച്ചു. ആണ്‍കുട്ടികളില്‍ 66.56% ആണ് വിജയിച്ചത്. രണ്ടു പേര്‍ക്ക് 100 ശതമാനം മാര്‍ക്ക് ലഭിച്ചു. എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് 625ല്‍ 624 മാര്‍ക്ക് ലഭിച്ചു. 12 പേര്‍ 623 മാര്‍ക്കും നേടിയതായി കര്‍ണാടക സെക്കന്‍ഡറി എഡ്യൂക്കേഷന്‍ ബോര്‍ഡ് വ്യക്തമാക്കി.


മാര്‍ച്ച്‌ എട്ട് മുതല്‍ ഏപ്രില്‍ ആറ് വരെ നടന്ന പരീക്ഷയില്‍ 8,54,424 വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. ഇവരില്‍ 4,56,103 ആണ്‍കുട്ടികളും 3,98,321 പെണ്‍കുട്ടികളുമുണ്ട്.



Sharing is Caring