കറുത്ത ബ്രാഹ്മണനോ ബ്രാഹ്മണ പെണ്‍കുട്ടിയോ ദുശ്ശകുനം; സര്‍ക്കാര്‍ ജോലിക്കായുള്ള ചോദ്യം വിവാദത്തില്‍


ന്യൂഡല്‍ഹി : ഹരിയാനയില്‍ സര്‍ക്കാര്‍ ജോലിയ്ക്കായി നടത്തിയ പരീക്ഷ വിവാദത്തില്‍. ഹരിയാന സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ (എച്ച്‌.എസ്.എസ്.സി) നടത്തിയ ജൂനിയര്‍ എഞ്ചിനീയര്‍ പോസ്റ്റിലേയ്ക്കുള്ള ÿപരീക്ഷയിലെ ചോദ്യമാണ് വിവാദമായിരിക്കുന്നത്.


‘താഴെ കൊടുത്തിരിക്കുന്നവയില്‍ ഹരിയാനയില്‍ ദുശ്ശകുനമായി കരുതാത്തത് ഏത്’ എന്നായിരുന്നു ചോദ്യം. നല്‍കിയിരുന്ന നാല് ഉത്തരങ്ങളില്‍ നിന്നും ശരിയായത് തെരഞ്ഞെടുത്ത് എഴുതാനായിരുന്നു നിര്‍ദേശം. ‘ഒഴിഞ്ഞ ഭരണി, വിറകുകെട്ട്, കറുത്ത ബ്രാഹ്മണനെ കാണുന്നത്’ എന്നിങ്ങനെയായിരുന്നു കൊടുത്തിരുന്ന ഉത്തരങ്ങള്‍. വര്‍ഗീയതയും സമുദാവ വിവേചനവും അന്ധവിശ്വാസവും പ്രോത്സാഹിപ്പിക്കുന്നതാണ് ചോദ്യമെന്ന് ചൂണ്ടിക്കാട്ടി ശക്തമായ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. സംഭവം വിവാദമായതോടെ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.


ഉദ്യോഗാര്‍ത്ഥിയുടെ മാനസിക ശേഷിയും ജോലി ചെയ്യാനുള്ള കഴിവുമാണ് പരീക്ഷകളിലൂടെ പരിശോധിക്കേണ്ടത്. അല്ലാതെ വര്‍ഗീയതയും അന്ധവിശ്വാസങ്ങളും പ്രോത്സാഹിപ്പിക്കുകയല്ല വേണ്ടതെന്നും സംഭവം ഞെട്ടലുണ്ടാക്കിയെന്നും മന്ത്രി പറഞ്ഞു.



Sharing is Caring