ആത്മപരിശോധന നടത്തുകയും സ്വന്തം നേട്ടത്തെ കുറിച്ച് ചിന്തിക്കും മുമ്ബ് മറ്റുള്ളവരുടെ ക്ഷേമത്തിനും നേട്ടത്തിനും വേണ്ടി ചിന്തിക്കുകയും ചെയ്യുമ്ബോഴാണ് മാറ്റങ്ങള്‍ ഉണ്ടാവുന്നത് എന്ന സന്ദേശമാണ് ശ്രീ കരുണാകരഗുരു ലോകത്തിന് നല്‍കിയതെന്ന് ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി പറഞ്ഞു. ശാന്തിഗിരി ആശ്രമം സ്ഥാപകഗുരു കരുണാകര ഗുരുവിന്റെ നവതി ആഘോഷങ്ങള്‍ ശാന്തിഗിരി ആശ്രമത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉപരാഷ്ട്രപതി.
കേരളാ ഗവര്‍ണര്‍ പി സദാശിവം അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി സ്വാഗതം ആശംസിച്ചു. രാജ്യസഭ വൈസ് ചെയര്‍മാന്‍ പി ജെ കുര്യന്‍, ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ചൈതന്യ ജ്ഞാനതപസ്വി, വനം വകുപ്പ് മന്ത്രി കെ രാജു, എ സമ്ബത്ത് എംപി, എം എല്‍എമാരായ ഒ രാജഗോപാല്‍, സി ദിവാകരന്‍, മുന്‍ എംഎല്‍ എ കോലിയക്കോട് എന്‍ കൃഷ്ണന്‍ നായര്‍, പദ്മഭൂഷണ്‍ ജേതാവ് ഡോ.

ബിന്ദേശ്വര്‍ പഥക് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.













