കരിപ്പൂര്‍ വിമാനത്താവളം; റണ്‍വേ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കും


കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ എടുത്തുകളയാന്‍ തീരുമാനം. വെള്ളിയാഴ്ച്ച മുതല്‍ റണ്‍വേ മുഴുവന്‍ സമയം പ്രവര്‍ത്തനം ആരംഭിക്കും. റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയയുടെ (റിസ) നിര്‍മാണത്തിനായി കഴിഞ്ഞ ജനുവരി 15 മുതലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.


മാര്‍ച്ച്‌ 25 മുതലാണ് ഉച്ചക്ക് 12 മണി മുതല്‍ രാത്രി എട്ടുവരെ വിമാനങ്ങള്‍ ഇറങ്ങുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി റിസയുടെ നിര്‍മ്മാണം ആരംഭിച്ചത്. ഇതാണ് വെള്ളിയാഴ്ച മുതല്‍ നീക്കുന്നത്.




Sharing is Caring