വരവിനേക്കാള്‍ ചെലവ് കൂടിയതും വരുമാനം കുറഞ്ഞതും കാരണം കരിപ്പൂര്‍ വിമാനത്താവളത്തിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 4.6 കോടി രൂപയുടെ നഷ്ടം. 2015-16 സാമ്പത്തിക വര്‍ഷത്തില്‍ കരിപ്പൂരില്‍നിന്ന് 121.50 കോടി രൂപയാണ് എയര്‍പോര്‍ട്ട് അതോറിറ്റിക്ക് വരുമാനമായി ലഭിച്ചത്.
ചെലവ് 122.85 കോടിയുമായിരുന്നു. 1.35 കോടി രൂപയുടെ നഷ്ടമാണുണ്ടായിരിക്കുന്നത്. എന്നാല്‍ 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 130.8 കോടി രൂപയാണ് വരുമാനം. ചെലവ് 135.4 കോടിയുമായിരുന്നു. വരുമാനത്തില്‍ 4.6 കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
വലിയ വിമാനങ്ങളുടെ പിന്മാറ്റം, കാര്‍ഗോ കയറ്റുമതിയിലെ ഇടിവ്, ഹജ്ജ് സര്‍വിസ് ഇല്ലാതായതടക്കമുളളവയാണ് കരിപ്പൂരിന്റെ വരുമാനം കുറയാന്‍ ഇടയാക്കിയത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാര്‍ഗോ കയറ്റുമതി കരിപ്പൂരിലായിരുന്നു.
വലിയ വിമാനങ്ങളുളള 2015 വരെയുളള കാലയളവില്‍ 27,000 ടണ്‍ വരെ ചരക്കുനീക്കം നടന്നിരുന്ന കരിപ്പൂരില്‍ കഴിഞ്ഞ വര്‍ഷം 14,023 ടണ്‍ മാത്രമാണ് കാര്‍ഗോ കയറ്റുമതി നടന്നത്. തൊട്ടു മുന്പുളള വര്‍ഷമിത് 13,354 ടണ്‍ ആയിരുന്നു.













