കനയ്യയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ദില്ലി ഹൈക്കോടതി ഫെബ്രുവരി 29 ലേക്ക് മാറ്റി


കനയ്യയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ദില്ലി ഹൈക്കോടതി ഫെബ്രുവരി 29 ലേക്ക് മാറ്റി. കനയ്യയുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്നും ഒരു പോറല്‍ പോലും ഏല്‍ക്കരുതെന്നും കോടതി അറിയിച്ചു.


സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ജാമ്യത്തിനായി കനയ്യകുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഇന്നലെ കേസ് പരിഗണിച്ച ഹൈക്കോടതി, ഹര്‍ജി പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
രാജ്യദ്രോഹക്കേസില്‍ തന്നെ തെറ്റായി ഉള്‍പ്പെടുത്തിയതാണെന്നാണ് കനയ്യ കോടതിയില്‍ ബോധിപ്പിച്ചത്. ജെഎന്‍യുവില്‍ രാജ്യദ്രോഹ മുദ്രാവാക്യം താന്‍ മുഴക്കിയിട്ടില്ലെന്നും കനയ്യ അറിയിച്ചിട്ടുണ്ട്.




Sharing is Caring