കനത്ത സുരക്ഷാവലയത്തില്‍ കോഴിക്കോട്, കണ്ണൂര്‍ ജില്ലകള്‍


കോഴിക്കോട്: പൊലീസ് ആക്ട് പ്രകാരമുള്ള നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ കോഴിക്കോട് പേരാമ്പ്രയില്‍ വീണ്ടും വീടിനു നേരെ ബോംബേറ്. വടക്കേടത്ത് താഴേക്കുനി രാധാകൃഷ്ണന്റെ വീടിന് നേരെയാണ് ബോംബേറ് ഉണ്ടായത്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ വീടിന്റെ ജനല്‍ചില്ലുകളും വാതിലുകളും തകര്‍ന്നു. അതേ സമയം ഹര്‍ത്താല്‍ ദിനം മുതല്‍ ഇതുവരെയുണ്ടായ സംഭവങ്ങളുമായി ബന്ധപ്പെട്ട് 136 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.ഒരിടവേളക്കുശേഷം കോഴിക്കോട് ജില്ലയില്‍ വീണ്ടും വീടുകള്‍ അക്രമിക്കപ്പെടുകയാണ്. പേരാമ്പ്രയിലെ സിപിഐഎം പ്രവര്‍ത്തകന്‍ വടക്കേടത്ത് താഴേക്കുനി രാധാകൃഷ്ണന്റെ വീടിന് നേരെ ബോംബേറുണ്ടായി. സ്‌ഫോടനത്തില്‍ വീടിന്റെ ജനല്‍ചില്ലുകളും വാതിലുകളും തകര്‍ന്നു. ഇന്നു പുലര്‍ച്ചേ രണ്ടു മണിയോടെയായിരുന്നു സംഭവം.




Sharing is Caring