കനത്ത മഴ:കൊച്ചി മെട്രോ റെയില്‍ ട്രാക്കിലേക്ക് ഫ്ലക്സ് ബോർഡ് മറിഞ്ഞു വീണ് അപകടം


കനത്ത മഴയില്‍ കൊച്ചി മെട്രോ റെയില്‍ ട്രാക്കിലേക്ക് ഫ്ലക്സ് ബോർഡ് മറിഞ്ഞു വീണ് അപകടം. കലൂര്‍ മെട്രോ സ്റ്റേഷനും ടൗണ്‍ ഹാള്‍ മെട്രോ സ്റ്റേഷനും ഇടയിലാണ് അപകടം നടന്നത്.ഇതോടെ ഈ റൂട്ടില്‍ ഗതാഗതം തടസപ്പെട്ടു. ഫ്ലക്സ് ബോര്‍ഡ് മാറ്റിയ ശേഷം മെട്രോ സര്‍വീസ് പുനരാരംഭിച്ചു.


പിന്നാലെ എറണാകുളം സൗത്ത് – കടവന്ത്ര സ്റ്റേഷന് ഇടയിലുള്ള മെട്രോ ട്രാക്കിലേക്ക് ശക്തമായ കാറ്റില്‍ ടർപ്പോളിനും മറിഞ്ഞു വീണു. ഇതോടെ ഇതുവഴി രണ്ട് ഭാഗത്തേക്കുമുള്ള ട്രെയിൻ സര്‍വീസ് 15 മിനിറ്റോളം നിർത്തലാക്കേണ്ടി വന്നു. ഇന്ന് നഗരത്തില്‍ ശക്തമായ മഴയും കാറ്റും നേരിടുന്നുണ്ട്.




Sharing is Caring