കണ്‍സ്യൂമര്‍ഫെഡിലെ കൊള്ളയ്ക്കു പിന്നില്‍ രമേശ് ചെന്നിത്തലയുടെ ഗ്രൂപ്പ് ആണെന്ന് മന്ത്രി ജി.സുധാകരന്. നന്മ സ്റ്റോറുകളുടെ മറവില്‍ നടന്ന അഴിമതിയെക്കുറിച്ചും കോടിക്കണക്കിന് രൂപയുടെ ഭക്ഷ്യധാന്യങ്ങള്‍ കെട്ടിക്കിടന്ന് നശിച്ചതിലും വിജിലന്‍സ് അന്വേഷണം നടത്തണം. നഷ്ടമായ തുക കുറ്റക്കാരായ ഉദ്യോഗസ്ഥരില്‍നിന്നും ഈടാക്കണമെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമനും ആവശ്യപ്പെട്ടു.
സി.എന്‍.ബാലകൃഷ്ണനെ മുന്നില്‍ നിര്‍ത്തി െഎ ഗ്രൂപ്പ് നടത്തിയ അഴിമതിയുടെ ബാക്കി പത്രമാണ് കണ്‍സ്യൂമര്‍ഫെഡ് ഗോഡൗണുകളില്‍ കണ്ടതെന്ന് ജി.സുധാകരന് ചൂണ്ടിക്കാട്ടി.













