ബംഗ്ലദേശില്‍ രാസവള ഫാക്ടറിയില്‍നിന്നുള്ള വിഷവാതക ചോര്‍ച്ച ബാധിച്ചത് കുട്ടികളുള്‍പ്പെടെ 250ല്‍ അധികം പേരെ. പലര്‍ക്കും ശ്വാസതടസ്സവും, ഛര്‍ദ്ദിലും അനുഭവപ്പെട്ടു. പത്തു കുട്ടികളുള്‍പ്പെടെ 56 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, കൂടുതല്‍പ്പേരും വിഷവാതകമെന്ന ഭീതിയിലാണ് ആശുപത്രിയിലെത്തിയതെന്നും 56 പേരെ മാത്രമേ കിടത്തി ചികില്‍സിക്കേണ്ടിവന്നുള്ളെന്നും അധികൃതര്‍ അറിയിച്ചു. ഇവരെല്ലാവരും അപകടനില തരണം ചെയ്തു.













