ക്രമണകാരികളായ നായ്‌ക്കളെ കൊല്ലാന്‍ നിര്‍ദേശം നല്‍കിയതായി തദ്ദേശ മന്ത്രി കെ ടി ജലീല്‍ പറഞ്ഞു.
വിഷം കുത്തിവെച്ച് കൊല്ലാനാണ് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞമൃഗഡോക്ടറുടെ സാക്ഷ്യപത്രം കൂടി പരിഗണിച്ചായിരിക്കും നായ്ക്കളെ കൊല്ലുക.ഇങ്ങനെ നായ്ക്കളെ കൊല്ലുന്നതിന്റെ പേരില്‍ കേസേടുക്കില്ല. മാലിന്യം പൊതുസ്ഥലത്ത് നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ജലീല്‍ പറഞ്ഞു.

തെരുവുനായ ശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ കര്‍ശന ഇടപെടല്‍ നടത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ തിങ്കളാഴ്ച നിര്‍ദേശം നല്‍കിയിരുന്നു.. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ഉടന്‍ നടപടികള്‍ ആരംഭിക്കാനാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചത്.പ്രശ്നം രൂക്ഷമായ പ്രദേശങ്ങളില്‍ പരിശീലനം ലഭിച്ചവരെ ഉപയോഗിച്ച് സെപ്തംബര്‍ ഒന്നുമുതല്‍ തെരുവുനായകളെ പിടികൂടി വന്ധ്യംകരിക്കും. ഇതിനായി പ്രത്യേക വന്ധ്യംകരണ ക്യാമ്പുകള്‍ സംഘടിപ്പിക്കും. ഒക്ടോബര്‍ ഒന്നുമുതല്‍ വിശദമായ പദ്ധതി തയ്യാറാക്കി സംസ്ഥാന വ്യാപകമായി ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിയമാനുസൃതമായി തെരുവുനായ നിയന്ത്രണ നടപടികള്‍ ആരംഭിക്കും.
നായ്ക്കളെ വന്ധ്യംകരിക്കുന്നത് ഈ വര്‍ഷം മാത്രം നടത്തി അവസാനിപ്പിക്കാനല്ല സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് ജലീല്‍ പറഞ്ഞു.. മൂന്ന് വര്‍ഷം തുടര്‍ച്ചയായി വന്ധ്യംകരണം നടത്തിയാല്‍ മാത്രമെ ഫലം ലഭിക്കുകയുള്ളൂ. ഇക്കാര്യത്തില്‍ മുന്‍കാലങ്ങളിലെ വീഴ്‌ച ഇനി ഉണ്ടാവില്ലെന്നും ജലീല്‍ പറഞ്ഞു.













