കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമം നടന്നതായി റിപ്പോര്‍ട്ട്. രണ്ട് കിലോയോളം സ്വര്‍ണമാണ് ഡിആര്‍ഐ പിടികൂടിയത്.
അബുദാബിയില്‍ നിന്ന് എത്തിയ എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ വന്നിറങ്ങിയ പിണറായി സ്വദേശി മുഹമ്മദ് ഷാനെയാണ് പിടികൂടിയത്. മുഹമ്മദ് ഷാനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുകയാണ്. ഇയാളെ കാത്ത് വിമാനത്താവളത്തിലുണ്ടായിരുന്ന ആളുകളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.














