ഇറാഖില്‍ ഐഎസ് ബോംബാക്രമണത്തില്‍ 3 പേര്‍ കൊല്ലപ്പെട്ടു


ബാഗ്ദാദ്: ഇറാഖില്‍ ഐഎസ് ബോംബാക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. താല്‍ അഫര്‍ നഗരത്തിലെ ചന്തയ്ക്ക് സമീപം കാര്‍ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ഐഎസില്‍ നിന്ന് 2017 ഓഗസ്റ്റിലാണ് ഇറാഖ് സഖ്യ സേന താല്‍ അഫര്‍ നഗരം ഐഎസില്‍ നിന്ന് തിരിച്ചുപിടിച്ചത്.




Sharing is Caring