കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സെല്ലില്‍ മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചുവെച്ച കുറ്റത്തിന് രണ്ടു പേര്‍ക്കെതിരെ കേസെടുത്തു


കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സെല്ലില്‍ മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചുവെച്ച കുറ്റത്തിന് രണ്ടു പേര്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍ പൊലിസ് ഇന്ന് കേസെടുത്തു. സെന്‍ട്രല്‍ ജയിലിലെ പത്താംബ്‌ളോക്ക് ബി.ഡിവിഷനിലെ പതിമൂന്നാം സെല്ലില്‍ തടവില്‍ കഴിയുന്ന ബാദുഷ, രാജേഷ് എന്നിവര്‍ക്കെതിരെയാണ് ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തത്. ഇന്നലെ രാത്രിയാണ് ഇവര്‍ താമസിച്ചിരുന്ന സെല്ലില്‍ നിന്നും മൊബൈല്‍ ഫോണ്‍ പിടികൂടിയത്.




Sharing is Caring