ഭർതൃമതിയായ യുവതിക്ക് അശ്ളീല സന്ദേശം വാട്സ് ആപ്പിലയച്ച സി.പി.എം ലോക്കൽ കമ്മിറ്റിയംഗത്തിനെതിരെ പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചു.സി.പി.എം ശക്തികേന്ദ്രമായ മാടായി ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള ലോക്കൽ കമ്മിറ്റിയംഗമായ പ്രാദേശികനേതാവിനെതിരെയാണ് നടപടി സ്വീകരിച്ചത്.
ഇയാളെ ഒരു വർഷത്തെക്കാണ് പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തത്.സൃഹൃത്തിന്റെ ഭാര്യയ്ക്ക് വാട്ട്സ് ആപ്പിലൂടെ നിരന്തരം രാപ്പകൽ അശ്ളീല സന്ദേശമയച്ചതിനെ തുടർന്ന് സുഹൃത്ത് പാർട്ടി മാടായി ഏരിയാ കമ്മിറ്റിക്ക് പരാതി നൽകുകയായിരുന്നു. ഇതേ തുടർന്നാണ സഹകരണ ബാങ്ക് ജീവനക്കാരൻ കൂടിയായ പാർട്ടി പ്രാദേശിക നേതാവിനെ ലോക്കൽ കമ്മിറ്റിയിൽ നിന്നും പാർട്ടിബ്രാഞ്ചിൽ നിന്നും ഒരു വർഷത്തെക്കാണ് സസ്പെൻഡ് ചെയ്തത്.

നേരത്തെ മാടായി ഏരിയാ കമ്മിറ്റിക്ക് കീഴിലെ മൂന്ന് ലോക്കൽ കമ്മിറ്റിയംഗങ്ങൾ ഒരു സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നടത്തിയ വിനോദ യാത്രയ്ക്കിടെ മദ്യപിച്ചുവെന്ന ആരോ പണത്തെ തുടർന്ന് പാർട്ടി നേതൃത്വം അന്വേഷണ കമ്മിഷനെ നിയോഗിച്ചിരുന്നു. ഇതിനെ ചൊല്ലിയുള്ള വിവാദം പാർട്ടിയിൽ പുകഞ്ഞുകൊണ്ടിരിക്കെയാണ് മറ്റൊരു സംഭവം കൂടി നടന്നത്.













