കണ്ണൂരില്‍ ബൈ​ക്കപകടം സൈ​നി​ക​നും സു​ഹൃ​ത്തും മ​രി​ച്ചു


കൂ​ത്തു​പ​റ​മ്ബ്: നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് മ​തി​ലി​ലി​ടി​ച്ച്‌ ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ സൈ​നി​ക​നും സു​ഹൃ​ത്തും മ​രി​ച്ചു. പു​ല​ര്‍​ച്ചെ 2.45 ഓ​ടെ താ​ഴെ കാ​യ​ലോ​ട് വ​ച്ചാ​ണ് അ​പ​ക​ടമുണ്ടാ​യ​ത്. സൈനിക ഉ​ദ്യോ​ഗ​സ്ഥ​ന്‍ മാ​വി​ലാ​യി സ്കൂ​ള്‍​ചി​റ എ​രി​ഞ്ഞേ​രി വീ​ട്ടി​ല്‍ സു​രേ​ശ​ന്‍റെ മ​ക​ന്‍ വി.​വൈ​ശാ​ഖ് (21), മാ​വി​ലാ​യി പൂ​ജ​യി​ല്‍ ബാ​ബു​വി​ന്‍റെ മ​ക​ന്‍ അ​ഭി​ഷേ​ക് ബാ​ബു (23) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.


കൂ​ത്തു​പ​റ​മ്ബ് ഭാ​ഗ​ത്തു നി​ന്ന് മ​മ്ബ​റം ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു ഇ​രു​വ​രും.​വി​വ​ര​മ​റി​ഞ്ഞ് സം​ഭ​വ​സ്ഥ​ല​ത്ത് പോ​ലീ​സ് എ​ത്തു​മ്ബോ​ഴേ​ക്കും ഇ​രു​വ​രും മ​രി​ച്ചി​രു​ന്നു. മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ണൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേക്ക് മാറ്റി.


കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ച്ച​തി​നു ശേ​ഷ​മാ​കും പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​ത്തു​ക​യെ​ന്ന് പി​ണ​റാ​യി എ​സ്‌ഐ കെ.​വി.​ഉ​മേ​ശ​ന്‍ പ​റ​ഞ്ഞു.



Sharing is Caring