കൂത്തുപറമ്ബ്: നിയന്ത്രണംവിട്ട ബൈക്ക് മതിലിലിടിച്ച് ബൈക്ക് യാത്രക്കാരായ സൈനികനും സുഹൃത്തും മരിച്ചു. പുലര്‍ച്ചെ 2.45 ഓടെ താഴെ കായലോട് വച്ചാണ് അപകടമുണ്ടായത്. സൈനിക ഉദ്യോഗസ്ഥന് മാവിലായി സ്കൂള്ചിറ എരിഞ്ഞേരി വീട്ടില്‍ സുരേശന്റെ മകന് വി.വൈശാഖ് (21), മാവിലായി പൂജയില്‍ ബാബുവിന്റെ മകന് അഭിഷേക് ബാബു (23) എന്നിവരാണ് മരിച്ചത്.
കൂത്തുപറമ്ബ് ഭാഗത്തു നിന്ന് മമ്ബറം ഭാഗത്തേക്ക് പോകുകയായിരുന്നു ഇരുവരും.വിവരമറിഞ്ഞ് സംഭവസ്ഥലത്ത് പോലീസ് എത്തുമ്ബോഴേക്കും ഇരുവരും മരിച്ചിരുന്നു. മൃതദേഹങ്ങള്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

കോവിഡ് പരിശോധനാ ഫലം ലഭിച്ചതിനു ശേഷമാകും പോസ്റ്റ്മോര്‍ട്ടം നടത്തുകയെന്ന് പിണറായി എസ്ഐ കെ.വി.ഉമേശന് പറഞ്ഞു.













