കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കു കാരണം ആര്.എസ്.എസ് ഇടപെടലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രാഷ്ട്രീയ കൊലപാതകങ്ങളില്‍ ജനങ്ങള്‍ ഭയാശങ്കയിലാണെന്ന പ്രതിപക്ഷത്തിന്റെ അഭിപ്രായത്തോട് യോജിപ്പില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കണ്ണൂരിലെ സംഘര്‍ഷങ്ങള്‍ സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തുനിന്നും കെ.സി ജോസഫ് കൊണ്ടുവന്ന അടിയന്തര പ്രമേയനോട്ടീസില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ഏറ്റവും കുടുതല്‍ കൊലപാതകങ്ങള്‍ നടക്കുന്നത് കണ്ണൂരില്‍ അല്ല. തിരുവനന്തപുരമാണ് ഒന്നാമത്. കണ്ണൂര്‍ ആറാം സ്ഥാനത്തു മാത്രമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.













