‘കട്ട കലിപ്പില്‍’ നിവിന്‍ പോളി; തുറമുഖം സെക്കന്റ് ലുക്ക് പോസ്റ്റര്‍ വൈറല്‍


ചുണ്ടില്‍ എരിയുന്ന ബീഡി, പോലീസ് ഉദ്യോഗസ്ഥനു നേര്‍ക്കു കട്ട കലിപ്പില്‍ നോട്ടം! ആരാധകരില്‍ വമ്ബന്‍ പ്രതീക്ഷയുണര്‍ത്തുകയാണ് നിവിന്‍ പോളിയുടെ തുറമുഖത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍. രാജീവ് രവിയുടെ സംവിധാനം ചെയുന്ന ചിത്രം 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്ബ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരത്തിന്റെയും ചരിത്രമാണ് പറയുന്നത്.


മട്ടാഞ്ചേരിയില്‍ നിന്നുള്ള മൊയ്തു എന്ന കഥാപാത്രമാണ് നിവിന്‍ അവതരിപ്പിക്കുന്നത്. താരം തന്നെയാണ് പോസ്റ്റര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കു വെച്ചത്. നിവിനെ കൂടാതെ ഇന്ദ്രജിത്ത് സുകുമാരന്‍, നിമിഷ സജയന്‍, അര്‍ജുന്‍ അശോകന്‍, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, മണികണ്ഠന്‍ ആര്‍ ആചാരി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.




Sharing is Caring