കടലാടിപ്പാറയിലെ ബോക്‌സൈറ്റ് ഖനനം; തെളിവെടുപ്പ് ഇന്ന്; അനുവദിക്കില്ലെന്ന് ജനകീയ സമിതി


കടലാടിപ്പാറയിലെ ബോക്‌സൈറ്റ് ഖനനം സംബന്ധിച്ച തെളിവെടുപ്പ് ഇന്ന്. പദ്ധതിയുടെ പരിസ്ഥിതി ആഘാത പഠനത്തിന് അനുമതി ലഭിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് തെളിവെടുപ്പ് നടത്തുന്നത്.
നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ രാവിലെ പത്തര മുതല്‍ ജില്ലാ കളക്ടര്‍ കെ ജീവന്‍ ബാബുവിന്റെ നേതൃത്വത്തിലായിരിക്കും നടപടികള്‍. മലിനീകരണ നിയന്ത്രണബോര്‍ഡിലെ ഉദ്യോഗസ്ഥരും തെളിവെടുപ്പില്‍ പങ്കെടുക്കും.
കടലാടിപ്പാറയില്‍ തെളിവെടുപ്പ് അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ വന്‍ ജനാവലി നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയം ഉപരോധിക്കുകയാണ്. വന്‍ പൊലീസ് സന്നാഹവും സ്ഥലത്ത് തമ്പടിക്കുന്നുണ്ട്.




Sharing is Caring