കടലാടിപ്പാറ ഖനനത്തിനെതിരെ വന്‍ ജനകീയ പ്രതിഷേധം; കളക്ടറുടെ നേതൃത്വത്തിലുളള സംഘം തെളിവെടുപ്പ് ഉപേക്ഷിച്ച് മടങ്ങി


കടലാടിപ്പാറയില്‍ ബോക്‌സൈറ്റ് ഖനനത്തിന് വേണ്ടി തെളിവെടുപ്പ് നടത്താനെത്തിയ സംഘം മടങ്ങി. വന്‍ ജനകീയ പ്രതിഷേധത്തെത്തുടര്‍ന്നാണ് കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം മടങ്ങിപ്പോയത്.


തെളിവെടുപ്പ് നടപടികള്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയവും റോഡും ജനക്കൂട്ടം ഉപരോധിക്കുകയായിരുന്നു.


ക്രമസമാധാന നില തകര്‍ത്ത് തെളിവെടുപ്പ് നടത്താന്‍ കഴിയില്ലെന്ന് ജില്ലാകളക്ടര്‍ കെ ജീവന്‍ ബാബു പറഞ്ഞു.

കോടതി ഉത്തരവ് നടപ്പാക്കാനാണ് എത്തിയത് എന്നാല്‍ ജനകീയപ്രതിഷേധം കണ്ടില്ലെന്ന് നടിക്കാനാവില്ല.
കെ ജീവന്‍ ബാബു

ബോക്‌സൈറ്റ് ഖനന പദ്ധതിയുടെ പാരിസ്ഥിതികാഘാത പഠനത്തിന് അനുമതി ലഭിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് തെളിവെടുപ്പിനായി സംഘം എത്തിയത്. മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ ഉദ്യോഗസ്ഥരും തെളിവെടുപ്പ് സംഘത്തിലുണ്ടായിരുന്നു. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരുമിച്ച് നിന്ന് ജനകീയ സംരക്ഷണ സമിതി രൂപീകരിച്ചാണ് ഖനനത്തെ എതിര്‍ക്കുന്നത്.



Sharing is Caring