കടത്തിണ്ണയില്‍ വൃദ്ധന്‍ തലക്കടിയേറ്റ് മരിച്ച നിലയില്‍


ചങ്ങനാശേരി : കടത്തിണ്ണയില്‍ വൃദ്ധനെ തലക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ചങ്ങനാശ്ശേരി മാര്‍ക്കറ്റ് റോഡില്‍ കുരിശടിയ്ക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്തായി ഹോളോ ബ്രിക്‌സ് കട്ടയും കണ്ടെത്തിയിട്ടുണ്ട്.


അലഞ്ഞു തിരിഞ്ഞു നടന്നക്കുന്ന കണിയാന്‍ ഗോപിയെന്ന് വിളിക്കുന്ന ആളാണ് മരിച്ചത്. പോലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം നടത്തി. കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അതേ സമയം സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫോറന്‍സിക് വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തും.




Sharing is Caring