മുംബൈ: ഓഹരി വിപണിയില്‍ നേട്ടം തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 80 പോയന്റ് നേട്ടത്തില്‍ 40,208ലെത്തി. നിഫ്റ്റി11,900നരികെയാണ്. കഴിഞ്ഞ എട്ട് വ്യാപാര ദിനങ്ങളില്‍ മികച്ചനേട്ടമാണ് വിപണിയുണ്ടാക്കിയത്.
ബിഎസ്ഇയിലെ 491 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 224 ഓഹരികള്‍ നഷ്ടത്തിലുമാണ്. 41 ഓഹരികള്‍ക്ക് മാറ്റമില്ല.സീ എന്റര്ടെയ്ന്മെന്റ്, ഭാരതി ഇന്‍ഫ്രടെല്‍, ഐടിസി, ഐസിഐസിഐ ബാങ്ക്, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്സി, ബ്രിട്ടാനിയ, ഹീറോ മോട്ടോഴ്സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
യെസ് ബാങ്ക്, ഒഎന്‍ജിസി, ബിപിസിഎല്‍, ബജാജ് ഓട്ടോ, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.ഫാര്‍മ, ഐടി, എഫ്എംസിജി തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് നേട്ടത്തില്‍. അടിസ്ഥാന സൗകര്യവികസനം, വാഹനം, ഊര്‍ജം, ലോഹം എന്നീ വിഭാഗങ്ങളിലെ ഓഹരികള്‍ സമ്മര്‍ദത്തിലാണ്.













