ഇന്റര്‍നെറ്റില്ലാതെ വീഡിയോ കാണാനുള്ള സൗകര്യം ഒരുക്കുന്ന ഓഫ് ലൈന്‍ വീഡിയോയുമായി ഫെയ്‌സ്ബുക്ക് രംഗത്ത്. പരീക്ഷണാടിസ്ഥാനത്തില്‍ ഇന്ത്യയിലെ തെരഞ്ഞെടുത്ത ഇടങ്ങളില്‍ ജൂലൈ 11 മുതല്‍ ഈ സേവനം ലഭ്യമാകുമെന്ന് ഫെയ്‌സ്ബുക്ക് അറിയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നെറ്റ് ലോകത്ത് സജീവമായവരുടെ സംഖ്യയില്‍ മുന്നിട്ടു നില്‍ക്കുന്ന ഇന്ത്യയില്‍ മിക്കയിടങ്ങളിലും മികച്ച നെറ്റ് വേഗതയില്ലെന്ന വസ്തുത കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനം.













