കൊച്ചി:സ്കൂള്‍ വാഹനങ്ങളില്‍ രാവിലെ നടത്തിയ പരിശോധനയില്‍ മദ്യപിച്ച് വാഹനമോടിച്ച 50ലേറെ ഡ്രൈവര്‍മാരെ പൊലീസ് പിടികൂടി. ഓപ്പറേഷന് ലിറ്റില്‍ സ്റ്റാര്‍ എന്നപേരില്‍ എറണാകുളം , ആലപ്പുഴ, ഇടുക്കി റേഞ്ച് അതിര്‍ത്തിയില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും പേരെ പിടിക്കൂടിയത്.
പരിശോധന തുടരുകയാണെന്നും കുറ്റക്കാര്ക്കെതിയെ മോട്ടോര്‍ വാഹന നിയമവും ജുവനൈല്‍ ജസ്റ്റിസ് ആക്ടും പ്രകാരം നടപടിയെടുക്കുമെന്ന് റേഞ്ച് ഐ ജി പി വിജയന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

800 സ്കൂള്‍ വാഹനങ്ങളാണ് പരിശോധിച്ചത്. 98 വാഹനങ്ങള്‍ ഒഴികെ മറ്റുള്ളവയില്‍ അമിതഭാരമുണ്ടായിരുന്നതും കണ്ടെത്തി. സ്കൂള്‍ കുട്ടികളെ വാഹനങ്ങളില്‍ അശ്രദ്ധമായി കൊണ്ടുപോകുന്നത് ശ്രദ്ധയില്‍പെട്ടതിനാലാണ് നടപടി.













