ഓടിക്കൊണ്ടിരുന്ന ജീപ്പില്‍നിന്ന് കുഞ്ഞ് വീ​ണ​ത​റി​യാ​തെ മാ​താ​പി​താ​ക്ക​ള്‍ ; കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു


ഇടുക്കി: ഓടിക്കൊണ്ടിരുന്ന ജീപ്പില്‍നിന്ന് താഴെ വീണ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. മൂന്നാര്‍ രാജമലയില്‍ ഞായറാഴ്ച രാത്രിയിലാണ് സംഭവം.കമ്ബിളിക്കണ്ടം സ്വദേശികളുടെ ഒന്നരവയസുള്ള കുഞ്ഞാണ് രക്ഷപ്പെട്ടത്.ജീപ്പില്‍ യാത്രചെയ്യുകയായിരുന്നു കുടുംബം. രാജമല ചെക്‌പോസ്റ്റിന് സമീപത്ത് വളവുതിരിഞ്ഞപ്പോള്‍ അമ്മയുടെ മടിയിലിരുന്ന് ഉറങ്ങിയിരുന്ന കുഞ്ഞ് താഴെ റോഡില്‍ വീണുപോയതെന്നാണ് കരുതുന്നത്. പഴനിയില്‍ പോയി മടങ്ങിവരുന്ന വഴിയാണ് സംഭവം.


വനംവകുപ്പിന്റെ ചെക്‌പോസ്റ്റില്‍നിന്നുള്ള വെളിച്ചംകണ്ട കുഞ്ഞ് അങ്ങോട്ട് ഇഴഞ്ഞെത്തുകയായിരുന്നു. സിസിടിവിയില്‍ അനക്കംകണ്ട വാച്ചറാണ് ആദ്യം കുഞ്ഞിനെ കാണുന്നത്. പിന്നീട് വനപാലകരെയും പോലിസിനെയും വിവരമറിയിക്കുകയായിരുന്നു. കുഞ്ഞിന് പ്രാഥമിക ശുശ്രൂഷ നല്‍കി തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചശേഷം പോലിസിന് കൈമാറി. കുഞ്ഞിന്റെ മുഖത്ത് ചെറിയ പരിക്കുണ്ട്. 40 കിലോമീറ്റര്‍ പിന്നിട്ട് ജീപ്പ് വീടിനടുത്തെത്തിയപ്പോഴാണ് കുഞ്ഞിനെ കാണാതായ വിവരം മാതാപിതാക്കളറിയുന്നത്. രാത്രിതന്നെ കുഞ്ഞിനെ പോലിസ് മാതാപിതാക്കള്‍ക്ക് കൈമാറി.




Sharing is Caring