ഓഖി ദുരന്ത നിവാരണം: സര്‍ക്കാരിനൊപ്പം മഞ്ജു വാര്യരും; 5 ലക്ഷം രൂപ കൈമാറി


ഓഖി ചുഴലിക്കാറ്റില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായമായി നടി മഞ്ജു വാര്യര്‍. അഞ്ചു ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് മഞ്ജു നല്‍കിയത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തിയ താരം ഓഖിയുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയേകുന്നതിന്റെ ഭാഗമായാണ് സംഭാവന നല്‍കിയതെന്ന് പറഞ്ഞു.


ഓഖി ദുരന്തം വിതച്ച പൂന്തുറയില്‍ മഞ്ജു നേരിട്ടെത്തിയിരുന്നു. മരിച്ചവരുടെ വീടുകളിലെത്തിയ താരം അധികാരികളോട് സംസാരിക്കാം എന്ന ഉറപ്പ് നല്‍കിയിരുന്നു. അതിനു പിന്നാലെയാണ് ഈ സംഭാവന.


ഓഖി ദുരന്തം ഏറ്റവും കൂടുതല്‍ നാശനഷ്ടം വിതച്ചത് തിരുവനന്തപുരം പൂന്തുറ മേഖലയിലാണ്. 70ഓളം പേര്‍ മരണപ്പെട്ടു. 200ഓളം പേര്‍ ഇനിയും തിരിച്ചെത്തിയിട്ടില്ല. അവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.



Sharing is Caring